Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excessive Prices

Kottayam

​​ഭ​​ക്ഷ​​ണത്തിന് അ​​മി​​ത​​വി​​ല ഈ​​ടാ​​ക്കി​​യാ​​ല്‍ ന​​ട​​പ​​ടി: ക​​ള​​ക്ട​​ര്‍

കോ​​ട്ട​​യം: ഭ​​ക്ഷ​​ണ സാ​​ധ​​ന​​ങ്ങ​​ള്‍​ക്ക് അ​​മി​​ത​​വി​​ല ഈ​​ടാ​​ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കെ​​തി​​രേ ക​​ര്‍​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ അ​​റി​​യി​​ച്ചു.

പാ​​ച​​കവാ​​ത​​ക സി​​ലി​​ണ്ട​​റി​​ന്‍റെ നി​​യ​​ന്ത്ര​​ണം പി​​ന്‍​വ​​ലി​​ച്ചി​​ട്ടും ജി​​ല്ല​​യി​​ലെ ഹോ​​ട്ട​​ലു​​ക​​ള്‍, കേ​​റ്റ​​റിം​​ഗ് സ്ഥാ​​പ​​ന​​ങ്ങ​​ള്‍, ബേ​​ക്ക​​റി​​ക​​ള്‍, ത​​ട്ടു​​ക​​ട​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ചാ​​യ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ഭ​​ക്ഷ​​ണ സാ​​ധ​​ന​​ങ്ങ​​ള്‍​ക്ക് അ​​മി​​ത വി​​ല ഈ​​ടാ​​ക്കു​​ന്ന​​താ​​യി ശ്ര​​ദ്ധ​​യി​​ല്‍​പെ​​ട്ടി​​ട്ടു​​ണ്ട്. ഹോ​​ട്ട​​ലു​​ക​​ളി​​ലും ബേ​​ക്ക​​റി​​ക​​ളി​​ലും വി​​ല​​വി​​വ​​ര​​പ്പ​​ട്ടി​​ക പ്ര​​ദ​​ര്‍​ശി​​പ്പി​​ക്ക​​ണം.

നി​​ശ്ചി​​ത വി​​ല​​യി​​ലും അ​​ധി​​ക​​മാ​​യി മ​​റ്റു ചാ​​ര്‍​ജു​​ക​​ള്‍ ഈ​​ടാ​​ക്കു​​ന്ന​​ത് നി​​യ​​മ​​വി​​ധേ​​യ​​മ​​ല്ല. ഇ​​തു സം​​ബ​​ന്ധി​​ച്ച് പ​​രാ​​തി​​ക​​ളു​​ണ്ടാ​​യാ​​ല്‍ അ​​ന്വേ​​ഷി​​ച്ച് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും. പ​​ഴം, പ​​ച്ച​​ക്ക​​റി, പ​​ല​​ച​​ര​​ക്ക് വി​​ല്‍​പ്പ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ലും മ​​ത്സ്യ മാ​​ര്‍​ക്ക​​റ്റു​​ക​​ളി​​ലും പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്ക് കാ​​ണാ​​ന്‍ ക​​ഴി​​യും​​വി​​ധം വി​​ല വി​​വ​​ര​​പ്പ​​ട്ടി​​ക പ്ര​​ദ​​ര്‍​ശി​​പ്പി​​ക്ക​​ണ​​മെ​​ന്നും ക​​ള​​ക്ട​​ര്‍ നി​​ര്‍​ദേ​​ശി​​ച്ചു. ഹോ​​ട്ട​​ലു​​ക​​ളി​​ലും ബേ​​ക്ക​​റി​​ക​​ളി​​ലും മ​​റ്റ് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും ഗാ​​ര്‍​ഹി​​ക സി​​ലി​​ണ്ട​​റു​​ക​​ള്‍ ദു​​രു​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ട്ടാ​​ല്‍ സി​​ലി​​ണ്ട​​റു​​ക​​ള്‍ ക​​ണ്ടു​​കെ​​ട്ടി പ്രോ​​സി​​ക്യൂ​​ഷ​​ന്‍ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് ജി​​ല്ലാ സ​​പ്ലൈ ഓ​​ഫീ​​സ​​ര്‍ അ​​റി​​യി​​ച്ചു.

Latest News

Corehub Up